29 March Friday

യുഎഇയില്‍ സ്‌പോണ്‍സര്‍ ഇല്ലാതെ ഗ്രീൻ വിസ

അനസ് യാസിന്‍Updated: Wednesday Apr 20, 2022


മനാമ
യുഎഇ പുതിയ വിസ നിയമങ്ങൾ പ്രഖ്യാപിച്ചു. ഗോൾഡൻ വിസയിലടക്കം ഇളവുകൾ വരുത്തി. പുതിയ വിസകളും പ്രഖ്യാപിച്ചു. സെപ്തംബറിൽ പ്രാബല്യത്തിൽവരും. സ്‌പോൺസറില്ലാതെ അഞ്ചുവർഷം യുഎഇയിൽ ജോലി ചെയ്യാനും താമസിക്കാനും അനുവദിക്കുന്ന ഗ്രീൻ വിസയാണ് പ്രധാനം.

ആഗോള പ്രതിഭകളെയും വിദഗ്ധ തൊഴിലാളികളെയും ആകർഷിക്കാനും തൊഴിൽ വിപണിയുടെ മത്സരക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടികൾ. നിക്ഷേപകർ, സംരംഭകർ, അസാധാരണ പ്രതിഭകൾ, ശാസ്ത്രജ്ഞർ, പ്രൊഫഷണലുകൾ, മികച്ച വിദ്യാർഥികൾ, ബിരുദധാരികൾ തുടങ്ങിയ മേഖലയിലേക്ക് ഗോൾഡൻ വിസ വിപുലീകരിച്ചു.

പത്തുവർഷ കാലാവധിയുള്ള ഗോൾഡൻ വിസയിലും മാറ്റങ്ങളുണ്ട്‌. എത്രകാലം യുഎഇക്ക് പുറത്ത് താമസിച്ചാലും ഗോൾഡൻ വിസ റദ്ദാകില്ല. ഇവർക്ക്‌ കുടുംബാംഗങ്ങളെയും ഗാർഹിക ജോലിക്കാരെയും സ്‌പോൺസർ ചെയ്യാം. പുതിയ അഞ്ച് വർഷത്തെ താമസ വിസയും പ്രഖ്യാപിച്ചു. ഗ്രീൻ വിസ അപേക്ഷകർക്ക് യുഎഇയിൽ ഏതെങ്കിലും സ്ഥാപനവുമായി സാധുതയുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണം. യുഎഇയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കും ഗ്രീൻ വിസ അനുവദിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top