23 April Tuesday

അടുത്ത രക്തബന്ധമുള്ളവരുടെ 
ലൈം​ഗികബന്ധം കുറ്റകരമാക്കാന്‍ ഫ്രാന്‍സ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022


പാരിസ്
അടുത്ത രക്തബന്ധമുള്ളര്‍ തമ്മിലുള്ള ലൈംഗികബന്ധം ക്രിമിനൽകുറ്റമാക്കാൻ ഫ്രഞ്ച് സർക്കാ‌ർ. പ്രായപൂര്‍ത്തിയായ ആരുതമ്മിലും സമ്മതത്തോടെയുള്ള ലൈം​ഗികബന്ധം നിലവില്‍ ഫ്രാന്‍സില്‍ നിയമവിധേയമാണ്. അച്ഛനുമായോ മകനുമായോ മകളുമായോ ഉള്ള ലൈംഗികബന്ധം പരാതിക്കാരില്ലെങ്കില്‍ നിലവില്‍ ശിക്ഷാര്‍ഹമല്ല.

ഇതൊഴിവാക്കാനാണ് നീക്കം. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അടുത്ത രക്തബന്ധമുള്ളവര്‍ക്കിടയിലെ ലൈംഗികബന്ധം കുറ്റകരമാണ്. 1791നുശേഷം ആദ്യമായാണ്  ഫ്രാന്‍സില്‍ ഇത്തരം നിയമനിര്‍മാണം.  പ്രമുഖ രാഷ്ട്രീയ നേതാവായ ഒളിവര്‍ ഡുഹാമേല്‍ വളര്‍ത്തുമകനെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം ഫ്രാന്‍സില്‍ വന്‍ വിവാദത്തിനിടയാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top