25 April Thursday

വെടിനിർത്തൽ ലംഘിച്ച്‌ അർമേനിയയും അസർബൈജാനും

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


യെരേവൻ
അർമേനിയക്കും അസർബൈജാനും ഇടയിലുള്ള രണ്ടാം വെടിനിർത്തൽ ശ്രമവും പരാജയമെന്ന്‌ റിപ്പോർട്ട്‌. സെപ്‌തംബർ 27 മുതൽ നടക്കുന്ന കടുത്ത സംഘർഷത്തിനൊടുവിൽ ശനിയാഴ്ച അർധരാത്രി ഇരു രാജ്യവും തമ്മിൽ വെടിനിർത്താൻ ധാരണയിലായിരുന്നു. എന്നാൽ, എതിരാളികൾ അത്‌ ലംഘിച്ചെന്ന ആരോപണവുമായി  ഞായറാഴ്ചതന്നെ ഇരുകൂട്ടരും രംഗത്തെത്തി.

അസർബൈജാൻ ഷെൽ- മിസൈൽ ആക്രമണം നടത്തിയതായി അർമേനിയൻ കേന്ദ്രങ്ങൾ ആരോപിച്ചു. സംഘർഷപ്രദേശത്തിന്റെ തെക്കേഭാഗം ലക്ഷ്യമാക്കിയുണ്ടായ ആക്രമണത്തിൽ ഇരുഭാഗത്തും നിരവധി ആളുകൾക്ക്‌ പരിക്കേറ്റതായി പ്രതിരോധമന്ത്രാലയ വക്താവ്‌ ഷുഷാൻ സ്‌റ്റെപാനിയൻ പറഞ്ഞു. എന്നാൽ, സംഹാരശേഷിയേറിയ ആയുധങ്ങളുമായി അർമേനിയൻ സൈന്യമാണ്‌ ആക്രമണം നടത്തിയതെന്ന്‌ അസർബൈജാൻ കേന്ദ്രങ്ങൾ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top