26 April Friday

പെണ്‍കുട്ടികളുടെ 
വിദ്യാഭ്യാസം മുടക്കിയത് ലജ്ജാകരം: യുഎന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022


ഇസ്ലാമാബാദ്
അഫ്​ഗാനിസ്ഥാനിലെ ഏഴുമുതല്‍ 12 വരെ ക്ലാസിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന. പെണ്‍കുട്ടികളെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നൊഴിവാക്കിയ നടപടി ലജ്ജാകരമാണ്. അഫ്​ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെയാണ്‌ 12 മുതല്‍ 18 വരെ പ്രായമുള്ള പെണ്‍കുട്ടികളെ സ്കൂളില്‍നിന്ന് വിലക്കിയതും പൊതുയിടത്ത് കണ്ണുമാത്രം കാണുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് ഉത്തരവിട്ടതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top