26 April Friday

താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നത്‌ 
തീരുമാനിച്ചിട്ടില്ല: ചൈന

വെബ് ഡെസ്‌ക്‌Updated: Thursday Aug 19, 2021


ബീജിങ്‌>അഫ്‌ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്‌ തീരുമാനിച്ചിട്ടില്ലെന്ന്‌ ചൈന. സർക്കാർ രൂപീകരണത്തിനുശേഷം മാത്രമേ അത്‌ തീരുമാനിക്കൂ. പുതിയ സർക്കാർ സുതാര്യവും എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം നൽകുന്നതുമായിരിക്കുമെന്ന്‌ പ്രത്യാശിക്കുന്നതായും വിദേശമന്ത്രാലയ വക്താവ്‌ ഷൗ ലിജിയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉയ്‌ഗർ തീവ്രവാദികൾ ഉൾപ്പെടെയുള്ള ഭീകരസംഘങ്ങൾക്ക്‌ താവളം നൽകില്ലെന്ന വാഗ്‌ദാനവും താലിബാൻ പാലിക്കണം. തദ്ദേശീയ വിഭാഗങ്ങളുമായുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം. രാജ്യത്ത്‌ സമാധാനം ഉറപ്പാക്കണം.  സ്ത്രീപ്രാതിനിധ്യം സംബന്ധിച്ച താലിബാൻ പ്രസ്താവനയോട്‌ പ്രതികരിക്കവെ, അഫ്‌ഗാൻ സാഹചര്യം വലിയ തോതിൽ മാറിയിട്ടുണ്ടെന്നും വക്താവ്‌ പറഞ്ഞു. അഫ്‌ഗാൻ പുനർനിർമാണത്തിൽ തുടർന്നും സഹായിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top