25 April Thursday

പാതി അമേരിക്കക്കാർ 
ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021


വാഷിങ്‌ടൺ
അമേരിക്കയിൽ പ്രായപൂർത്തിയായവരിൽ 50.4 ശതമാനവും കോവിഡ്‌ വാക്സിന്റെ ആദ്യ ഡോസ്‌ സ്വീകരിച്ചെന്ന്‌ ഔദ്യോഗിക കണക്ക്‌. ഏകദേശം 13 കോടി പേർക്കാണ്‌ വാക്സിൻ നൽകിയത്‌. രണ്ട്‌ ഡോസും സ്വീകരിച്ചവർ 8.4 കോടി. ആകെ ജനങ്ങളുടെ 32.5 ശതമാനം. തിങ്കളാഴ്ച വൈകിട്ടുവരെ 3,24,06,753 പേർക്കാണ്‌ രാജ്യത്ത്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. 5,81,068 പേർ മരിച്ചു. ഉപയോഗം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ജോൺസൻ ആൻഡ്‌ ജോൺസൻ വാക്സിൻ കോവിഡ്‌ തീവ്രത കണക്കിലെടുത്ത്‌ പുനരാരംഭിക്കാനും സാധ്യതയുണ്ട്‌.

അതേസമയം, ഫൈസറിൽനിന്ന്‌ 10 കോടി ഡോസ്‌ വാക്സിൻ വാങ്ങാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. മുമ്പ്‌ 60 കോടി ഡോസ്‌ വാങ്ങിയിരുന്നു. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലായി 45 കോടി ജനങ്ങളാണ്‌ ഉള്ളത്‌. ഇതുവരെ 10.5 കോടി ഡോസ്‌ വാക്സിൻ വിതരണം ചെയ്തു. 1.27 പേർ മരിച്ച ബ്രിട്ടനും 1.05 ലക്ഷം പേർ മരിച്ച റഷ്യയുമടക്കം യുറോപ്പിലാകെ 9.77 ലക്ഷം പേർ ഇതുവരെ മരിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top