26 April Friday

ഇറ്റലിയില്‍ പണിമുടക്കി തൊഴിലാളികള്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 18, 2021


റോം
മരിയോ ദ്രാ​ഗി സർക്കാരിന്റെ 2022 ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് ഇറ്റലിയില്‍ തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത പണിമുടക്കില്‍ രാജ്യത്തുടനീളം പൊതുസേവനങ്ങള്‍ തടസ്സപ്പെട്ടു. ബജറ്റ് പുനഃക്രമീകരിക്കുക, രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ അരക്ഷിതാവസ്ഥയ്‌ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ സുപ്രധാന തൊഴിലാളി സംഘടനകളായ ഇറ്റാലിയൻ ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ, ഇറ്റാലിയൻ ലേബർ യൂണിറ്റ് എന്നിവയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. മിലാൻ, ബാരി, കാഗ്ലിയാരി, പലേർമോ, റോം എന്നിവയടക്കം രാജ്യത്തുടനീളമുള്ള ന​ഗരങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. നീതിക്കായി ഒരുമിച്ച് എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.  വിമാന–- ട്രെയിന്‍ സര്‍വീസ്  റദ്ദാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top