23 April Tuesday

ടിക്‌ടോക്കും വീചാറ്റും അമേരിക്കയിൽ നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


വാഷിങ്‌ടൺ
ജനപ്രിയ ചൈനീസ്‌ സാമൂഹ്യമാധ്യമ ആപ്പുകളായ ടിക്‌ടോക്കും വീചാറ്റും ഞായറാഴ്‌ചമുതൽ അമേരിക്കയിൽ നിരോധിച്ച്‌ ട്രംപ്‌ സർക്കാർ ഉത്തരവിറക്കി. ദേശീയസുരക്ഷ സംരക്ഷിക്കാനാണ്‌ നിരോധനം എന്നാണ്‌ അമേരിക്കയുടെ നിലപാട്‌.

ടിക്‌ടോക്കിന്റെയും വീചാറ്റിന്റെയും ഉടമസ്ഥത സെപ്‌തംബർ 15നകം അമേരിക്കൻ കമ്പനികളിലേക്ക്‌ മാറ്റിയില്ലെങ്കിൽ രണ്ടും നിരോധിക്കുമെന്ന്‌ കഴിഞ്ഞമാസം പ്രസിഡന്റ്‌ ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്‌, അമേരിക്കൻ കമ്പനി ഓറക്കിളിന്റെ പങ്കാളിത്തവാഗ്ദാനം ടിക്‌ടോക്‌ സ്വീകരിച്ചിരുന്നു. ഇത്‌ പരിശോധിക്കുന്നതായി കഴിഞ്ഞദിവസം ട്രംപ്‌ പറഞ്ഞിരുന്നു. ഇവയടക്കം നിരവധി ചൈനീസ്‌ ആപ്പുകൾ ഇന്ത്യ നിരോധിച്ച്‌ രണ്ടരമാസം കഴിഞ്ഞാണ്‌ അമേരിക്കൻ നടപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top