19 April Friday

പെട്രോൾ വാങ്ങാൻ പണമില്ല: ലങ്കന്‍ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


കൊളംബോ
കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ശ്രീലങ്കയിൽ പെട്രോൾ വാങ്ങാൻ പണമില്ലെന്ന്‌ ഊർജമന്ത്രി കാഞ്ചന വിജെസെകേര പറഞ്ഞു. മാർച്ച്‌ 28ന്‌ പെട്രോൾ വീപ്പകളുമായി കപ്പൽ ലങ്കൻ തീരത്ത്‌ എത്തി. എന്നാൽ, ഇതുവാങ്ങാന്‍ വിദേശനാണ്യം രാജ്യത്ത്‌ ശേഷിക്കുന്നില്ല. ജനങ്ങൾ പെട്രോളിനായി വരിനിൽക്കുന്നത്‌ അവസാനിപ്പിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

ജനുവരിയിൽ വാങ്ങിയ പെട്രോളിന്റെ 5.3 കോടി ഡോളർ (ഏകദേശം 412 കോടിയിലധികം രൂപ )  നൽകാനുണ്ട്‌. കടം വീട്ടാതെ പെട്രോൾ നൽകാൻ ഷിപ്പിങ് കമ്പനി വിസമ്മതിച്ചു. വ്യാഴാഴ്‌ചയോടെ പണം കൈമാറാനുള്ള ശ്രമം നടക്കുകയാണെന്നും വിജെസെകേര പാർലമെന്റിൽ പറഞ്ഞു. അതേസമയം, രാജിവച്ചശേഷം ആദ്യമായി മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ ബുധനാഴ്‌ച പാർലമെന്റിൽ എത്തി. മകനും മുൻ മന്ത്രിയുമായ നമൽ രജപക്‌സെയും എത്തിയിരുന്നു. ഒമ്പത്‌ ദിവസമായി ട്രിങ്കോമാലി നാവിക താവളത്തിൽ കനത്ത സുരക്ഷയിലാണ് മഹിന്ദ കഴിഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top