25 April Thursday

ഫിൻലൻഡിനും സ്വീഡനും നാറ്റോ അംഗത്വം: നടപടി വേഗത്തിലാക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022


ബ്രസൽസ്‌
ഫിൻലൻഡിനും സ്വീഡനും അംഗത്വം നൽകുന്ന നടപടി വേഗത്തിലാക്കുമെന്ന്‌ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ്‌ സ്‌റ്റോൾട്ടെൻബർഗ്‌. ഇക്കാര്യത്തിൽ മുപ്പത്‌ അംഗരാജ്യങ്ങളുടെ അഭിപ്രായം രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ശേഖരിക്കും. സാധാരണ എട്ടുമുതൽ 12 മാസംവരെയാണ്‌ അംഗത്വം നൽകുന്നതിന്‌ എടുക്കുന്ന സമയം.

എന്നാൽ, റഷ്യയുടെ ഭീഷണി ഈ രാജ്യങ്ങള്‍ക്കുള്ളതിനാല്‍ നടപടി വേ​ഗത്തിലാക്കുമെന്നും സ്‌റ്റോൾട്ടെൻബർഗ്‌ പറഞ്ഞു.ഇരു രാജ്യത്തിനും അം​ഗത്വം നല്‍കുന്നതിനെ നാറ്റോ അം​ഗമായ തുര്‍ക്കി എതിര്‍ത്തിട്ടുണ്ട്. മറ്റ്‌ രാജ്യങ്ങളും ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്‌. നിഷ്‌പക്ഷ നിലപാട്‌ തുടരുമെന്ന്‌ ഓസ്‌ട്രിയ അറിയിച്ചു. അംഗത്വത്തെ ശക്തമായി പിന്തുണയ്‌ക്കുന്നുവെന്നും ആഭ്യന്തര നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഇറ്റലി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top