28 March Thursday
പുതിയ കേസ്‌ രജിസ്റ്റർ ചെയ്ത്‌ പൊലീസ്‌

ഇമ്രാന്റെ അറസ്റ്റ്‌ 
തടഞ്ഞ്‌ കോടതി ; സംഘർഷാവസ്ഥയ്ക്ക് അയവ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023


ഇസ്ലാമാബാദ്‌
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക്‌ ഇ ഇൻസാഫ്‌ (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാനെതിരായ ജാമ്യമില്ലാ അറസ്റ്റ്‌ വാറന്റ്‌ റദ്ദാക്കി കോടതി. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിദേശസമ്മാനങ്ങൾ വിറ്റുകാശാക്കിയെന്ന  അഴിമതിക്കേസിലാണ് ഇമ്രാനെ അറസ്റ്റ്‌ ചെയ്യാനുള്ള പൊലീസ്‌ നീക്കം. പൊലീസ്‌ എത്തിയതോടെ അദ്ദേഹത്തിന്റെ സമാൻ പാർക്ക്‌ വസതിക്കുമുന്നിൽ തടിച്ചുകൂടിയ അനുകൂലികൾ സംഘർഷമുണ്ടാക്കി. വെള്ളിയാഴ്ചയും നൂറുകണക്കിന്‌ പേർ അറസ്റ്റ്‌ ചെറുക്കാൻ നിലയുറപ്പിച്ചു. ഇസ്ലാമാബാദ്‌ ഹൈക്കോടതി വാറന്റ്‌ താൽക്കാലികമായി റദ്ദാക്കിയതോടെ സംഘർഷാവസ്ഥയ്ക്ക്‌ അയവുവന്നു. ഇമ്രാൻ ശനിയാഴ്ച കോടതിയിൽ ഹാജരാകുമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു.

അറസ്റ്റ്‌ ഭീതി ഒഴിഞ്ഞതോടെ ആഴ്ചയിൽ ആദ്യമായി ഇമ്രാൻ വീടിന്‌ പുറത്തിറങ്ങി. കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാൻ ലാഹോർ കോടതിയിലേക്ക്‌ പോയി. പാർടി പതാകയേന്തി നിരവധി വാഹനങ്ങളിൽ പ്രവർത്തകർ അദ്ദേഹത്തെ അനുഗമിച്ചു.

അതേസമയം, തീവ്രവാദവിരുദ്ധ നിയമമടക്കം ഉൾപ്പെടുത്തി ഇമ്രാൻ, അടുത്ത അനുയായി ഷാ മെഹമൂദ്‌ ഖുറേഷി, പത്തിലധികം പിടിഐ പ്രവർത്തകർ എന്നിവർക്കെതിരെ മൂന്നുകേസ്‌ കൂടി പൊലീസ്‌ രജിസ്റ്റർ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top