03 July Thursday

വെടിവയ്‌പ്‌ : കൈക്കുഞ്ഞുൾപ്പെടെ 
6 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023


കലിഫോർണിയ
അമേരിക്കയിലുണ്ടായ വെടിവയ്പില്‍ ഒരു കൈക്കുഞ്ഞുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. കലിഫോര്‍ണിയയിലെ തുലാരെ കൗണ്ടിയില്‍ ഗോഷെനിലുള്ള വീട്ടിലാണ് വെടിവയ്പ് നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.   ആറ് മാസം പ്രായമുള്ള കുഞ്ഞും അമ്മയും ഉള്‍പ്പെടെയാണ് തിങ്കൾ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.  സംഭവത്തിനു പിന്നില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട ഗുണ്ടാസംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top