24 April Wednesday

"അഫ്ഗാൻ പെൺകുട്ടികൾക്ക് ഹൈസ്കൂൾ പ്രവേശനം'

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021


ഐക്യരാഷ്ട്ര കേന്ദ്രം
അഫ്‌ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സെക്കൻഡറി സ്കൂളിൽ പ്രവേശനം ഉടൻ അനുവദിക്കുമെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രി അറിയിച്ചതായി_മുതിർന്ന യുഎൻ ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞയാഴ്ച കാബൂൾ സന്ദർശിച്ച യുനിസെഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഒമർ അബ്ദിയാണ് ഇക്കാര്യം പറഞ്ഞത്.

ബാൽഖ്, ജാവ്‌ജൻ, സമാംഗൻ, കുണ്ടുസ്,_ഉറോസ്ഗാൻ എന്നിവിടങ്ങളിൽ നിലവിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്._ആറാം ക്ലാസിന് ശേഷവും വിദ്യാർഥിനികൾക്ക് പഠനം തുടരാൻ അനുവദിക്കുന്ന മാർഗരേഖ രണ്ടുമാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും രാജ്യത്തെ ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഒമർ അബ്ദി പറഞ്ഞു.

അതിനിടെ കാണ്ഡഹാറിലെ ഷിയ പള്ളിയിൽ കഴിഞ്ഞ ദിവസമുണ്ടായ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. 47 പേരാണു സ്ഫോടനത്തിൽ മരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top