17 September Wednesday

അമേരിക്കയിൽ വീണ്ടും 
വെടിവയ്‌പ്‌: 2 അക്രമത്തിൽ 3 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


ന്യൂയോർക്ക്‌
അമേരിക്കയിൽ പള്ളിയിലും മാർക്കറ്റിലുമുണ്ടായ വെടിവയ്‌പിൽ മൂന്ന്‌ പേർ കൊല്ലപ്പെട്ടു. ഏഴ്‌ പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്‌ച സതേൺ കാലിഫോർണിയയിലെ പ്രസ്‌ബൈറ്റീരിയൻ പള്ളിയിലും ഹൂസ്റ്റണിലെ ഫ്ലീ മാർക്കറ്റിലുമാണ്‌ ഞായറാഴ്‌ച വെടിവയ്‌പുണ്ടായത്‌.

പള്ളിയിലെ വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടു; നാല്‌ പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. 60 വയസ്സുള്ള തയ്‌വാൻ വംശജനാണ്‌ വെടിവച്ചതെന്ന്‌ ദൃക്‌സാക്ഷികൾ പറഞ്ഞു. ഇയാളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. 

തർക്കത്തിനിടെയാണ്‌ ഹൂസ്റ്റണിലെ പഴയ സാധനങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ വെടിവയ്‌പുണ്ടായതെന്ന്‌ പൊലീസ്‌ പറഞ്ഞു. കൊല്ലപ്പെട്ട രണ്ടു പേരും പരിക്കേറ്റ മൂന്ന്‌ പേരും പരിചയക്കാരാണ്‌. കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ ബുഫല്ലോയിൽ സൂപ്പർമാർക്കറ്റിൽ പതിനെട്ടുകാരനായ വെളുത്തവംശജൻ നടത്തിയ വെടിവയ്‌പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top