17 December Wednesday

ഇസ്രയേൽ ആക്രമണം തുടർന്നാൽ ദൂരവ്യാപക 
പ്രത്യാഘാതമുണ്ടാകും: ഇറാൻ

അനസ്‌ യാസിൻUpdated: Monday Oct 16, 2023


മനാമ
ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്ന്‌ ഇറാൻ മുന്നറിയിപ്പ്‌ നൽകി. സംഘർഷം മറ്റ്‌ മേഖലകളിലേക്കും വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന്‌ ഇറാൻ വിദേശമന്ത്രി ഹുസൈൻ അമിർ അബ്ദുള്ളാഹിയൻ ദോഹയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഹിസ്‌ബുള്ള യുദ്ധത്തിൽ പങ്കുചേർന്നാൽ വലിയ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്ന്‌ അദ്ദേഹം കഴിഞ്ഞ ദിവസം മുന്നറിയിപ്പ്‌ നൽകിയിരുന്നു.

ഹമാസിനൊപ്പം ചേർന്ന്‌ ഇസ്രയേലിനെതിരെ പൊരുതാൻ തയ്യാറെന്ന്‌ ലെബനനിലെ സായുധസംഘടന ഹിസ്‌ബുള്ള വ്യക്തമാക്കിയിരുന്നു. ശരിയായ സമയത്തിനായി കാത്തിരിക്കുകയാണെന്നും സംഘടനയുടെ ഉപമേധാവി നയിം ഖാസെം കഴിഞ്ഞദിവസം പറഞ്ഞു.

സിറിയ, ഇറാഖ്‌, ലെബനൻ സന്ദർശനം പൂർത്തിയാക്കി ബെയ്‌റൂട്ടിൽ എത്തിയ അബ്ദുള്ളാഹിയൻ ബെയ്‌റൂട്ടിൽ ഹിസ്‌ബുള്ള നേതാവ്‌ ഹസൻ നസറള്ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദോഹയിൽ ഖത്തർ വിദേശമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽതാനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഖത്തർ അമീറുമായി  ചർച്ച നടത്തി. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക്‌ യുഎസും സഖ്യകക്ഷികളും ഉത്തരവാദികളാണെന്ന്‌ അദ്ദേഹം പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട്‌ മറ്റ്‌ അറബ്‌ രാജ്യങ്ങളുടെ അഭിപ്രായങ്ങളും പരിഗണിക്കുമെന്ന്‌ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top