19 April Friday

കാലാവസ്ഥാ വ്യതിയാനം ; ലോക നേതാക്കള്‍ക്ക്‌ വാചകമടി മാത്രം : എലിസബത്ത് രാജ്ഞി

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

photo credit twitter


ലണ്ടന്‍
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതുമായി ബന്ധപ്പെട്ട് ലോക നേതാക്കള്‍ക്കെതിരെ എലിസബത്ത് രാജ്ഞിയുടെ വിമര്‍ശം. വാചകങ്ങളല്ലാതെ പ്രവൃത്തി പലരില്‍നിന്നും ഉണ്ടാകുന്നില്ലെന്നാണ്‌ രാജ്ഞി വിമര്‍ശിച്ചത്.

വ്യാഴാഴ്ച കാര്‍ഡിഫില്‍ വെല്‍ഷ് അസംബ്ലി ഉദ്ഘാടനം ചെയ്യാനെത്തിയ എലിസബത്ത്, കോണ്‍വാൾ പ്രഭ്വിയായ  മരുമകൾ കാമിലയുമായും പാര്‍ലമെന്റ് പ്രിസൈഡിങ് ഓഫീസര്‍ എലിന്‍ ജോണ്‍സുമായും നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. മൊബൈലില്‍ പകര്‍ത്തിയ  സംഭാഷണത്തിന്റെ ദൃശ്യങ്ങളിലൂടെ പരാമര്‍ശം പുറത്താകുകയായിരുന്നു.   കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഈ മാസം 31 മുതല്‍ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സിഒപി ഉച്ചകോടിയെ ചുറ്റിപ്പറ്റിയായിരുന്നു രാ‍ജ്ഞിയുടെ വിമര്‍ശം. "സിഒപിയുമായി ബന്ധപ്പെട്ടു നടക്കുന്ന നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആരൊക്കെ എത്തും എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.' പ്രവര്‍ത്തിക്കാതെ പ്രസം​ഗിച്ചു നടക്കുന്നവര്‍ തന്നെ പ്രകോപിതയാക്കുന്നതായും സംഭാഷണത്തില്‍  എലിസബത്ത് പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top