29 March Friday

റഷ്യൻ പോർവിമാനങ്ങളെ തടഞ്ഞെന്ന്‌ അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2023


ന്യൂയോർക്ക്‌
റഷ്യൻ പോർവിമാനങ്ങളെ വടക്കൻ അലാസ്കയ്ക്കു സമീപം തടഞ്ഞെന്ന്‌ അമേരിക്ക. ഫെബ്രുവരി 13നാണ്‌ സംഭവം. എന്നാൽ, റഷ്യൻ വിമാനങ്ങൾ അമേരിക്കയുടെയോ ക്യാനഡയുടെയോ വ്യോമാതിർത്തി കടക്കുകയോ ഭീഷണി ഉയർത്തുകയോ ചെയ്തില്ലെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി. ഇവയ്ക്ക്‌ അടുത്തിടെ സൈന്യം വെടിവച്ചിട്ട അജ്ഞാത വസ്തുക്കളുമായും ബന്ധമില്ല.

കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ വിമാനങ്ങൾ നിരവധി അന്താരാഷ്ട്ര സർവീസുകൾ നടത്തിയതായി റഷ്യ അറിയിച്ചു. എന്നാൽ, അമേരിക്കൻ സൈന്യം പോർവിമാനങ്ങളെ തടഞ്ഞെന്ന റിപ്പോർട്ടിനോട്‌ പ്രതികരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top