25 April Thursday

യുഎഇയില്‍ പുതിയ ഗാര്‍ഹിക 
തൊഴിലാളി നിയമം ഇന്നുമുതല്‍ ; പാസ്‌പോര്‍ട്ട് കൈവശം വയ്‌ക്കാം

അനസ് യാസിന്‍Updated: Thursday Dec 15, 2022


മനാമ
യുഎഇയിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കാനുള്ള പുതിയ നിയമം വ്യാഴാഴ്ച പ്രാബല്യത്തിൽ വരും.  പുതിയ നിയമപ്രകാരം ഗാർഹിക തൊഴിലാളിക്ക് വ്യക്തിഗത തിരിച്ചറിയൽ രേഖകൾ (പാസ്‌പോർട്ട് ഉൾപ്പെടെ) കൈവശം വയ്‌ക്കാം. 18 വയസ്സിന് താഴെയുള്ള ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നത് കർശനമായി നിരോധിച്ചു. റിക്രൂട്ട്‌മെന്റിനോ താൽക്കാലിക ജോലിക്കോ മാനവവിഭവ മന്ത്രാലയം ലൈസൻസ് നിർബന്ധം.

റിക്രൂട്ട്‌മെന്റ് ഏജൻസികൾ നേരിട്ടോ മൂന്നാം കക്ഷികൾ മുഖേനയോ കമീഷനുകൾ ഈടാക്കുന്നതോ ജോലിക്കായി ഫീസ് വാങ്ങുന്നതോ നിരോധിച്ചു.
ജോലിയുടെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് അറിയിക്കാതെ ഗാർഹിക തൊഴിലാളികളെ  അവരുടെ രാജ്യത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നതും വിലക്കി. കരാർ ലംഘനംമൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് തൊഴിലുടമയ്‌ക്ക് ഏജൻസിയോട് നഷ്ടപരിഹാരം തേടാം. ഗാർഹിക തൊഴിലാളിക്ക് രണ്ട് വർഷത്തിലൊരിക്കൽ നാട്ടിലേക്ക് വിമാന ടിക്കറ്റ് തൊഴിലുടമ നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top