25 April Thursday

കോവിഡ്:‌ മോഡി അഭിനന്ദിച്ചിട്ടുണ്ടെന്ന്‌ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020


വാഷിങ്‌ടൺ
കോവിഡ്‌ പരിശോധനകളുടെ കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഇത്‌ കോവിഡിന്റെ പേരിൽ തന്നെ വിമർശിക്കുന്ന മാധ്യമങ്ങളോട്‌ വിശദീകരിക്കേണ്ടതുണ്ടെന്നും ട്രംപ്‌ പറഞ്ഞു.  കോവിഡ്‌ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച്‌ നെവാഡയിൽ നടത്തിയ റിപ്പബ്ലിക്കൻ റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്‌.

അമേരിക്കയാണ്‌ ഏറ്റവും കൂടുതൽ കോവിഡ്‌ പരിശോധന നടത്തിയത്‌. രണ്ടാമത്‌ ഇന്ത്യയാണ്‌. ഇന്ത്യയിൽ 150 കോടി ജനങ്ങളുണ്ട്‌. എന്നിട്ടും അവർ നടത്തിയതിനേക്കാൾ 4.4 കോടി പരിശോധന അമേരിക്ക നടത്തിയെന്ന്‌ ട്രംപ്‌ പറഞ്ഞു. 

ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥാനാർഥി  ബൈഡനായിരുന്നു പ്രസിഡന്റ്‌ എങ്കിൽ ലക്ഷക്കണക്കിന്‌ അമേരിക്കക്കാർകൂടി മരിക്കുമായിരുന്നു. ബൈഡൻ ജീവിച്ചിരിപ്പുണ്ട്‌ എന്ന്‌ അയാൾക്കറിയില്ല എന്ന്‌ ആവർത്തിച്ച്‌ പരിഹസിച്ച ട്രംപ്‌ ബൈഡൻ ജയിച്ചാൽ ചൈനയുടെ വിജയമായിരിക്കുമെന്ന്‌ ആരോപിച്ചു. അമേരിക്കയിൽ കോവിഡ്‌ മരണം രണ്ട്‌ ലക്ഷത്തോട്‌ അടുക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top