18 April Thursday

ലങ്കയിൽ നാലംഗ മന്ത്രിസഭ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022


കൊളംബോ
ആഭ്യന്തരകലാപത്തിലേക്ക്‌ നീങ്ങിയ ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിൽ നാലംഗ മന്ത്രിസഭ രൂപീകരിച്ചു.  മഹിന്ദ രജപക്‌സെ സർക്കാരിൽ വിദേശമന്ത്രിയായിരുന്ന ജി എൽ പീരിസിന്‌ അതേ വകുപ്പ്‌ നൽകി. ദിനേശ് ഗുണവർധന പൊതുഭരണം, പ്രസന്ന രണതുംഗ നഗരവികസനം, കാഞ്ചന വിജശേഖര ഊർജവും വൈദ്യുതിയും വകുപ്പുകൾ കൈകാര്യം ചെയ്യും. ഇരുപതിൽ താഴെ അംഗങ്ങള്‍ മന്ത്രിസഭയിലുണ്ടാകും. മറ്റു പാർടികൾ സർക്കാരിൽ ചേരുന്നതിനനുസരിച്ചാകും കൂടുതൽ വകുപ്പ്‌ വിഭജനം.  മിക്ക പ്രതിപക്ഷ പാർടികളും സർക്കാരില്‍ ചേരില്ലെന്ന്‌ പ്രഖ്യാപിച്ചു. പിന്തുണ ആവശ്യപ്പെട്ട്‌ വിക്രമസിംഗെ പ്രധാന പ്രതിപക്ഷ പാർടിയായ സമാഗി ജന ബലവേഗായ (എസ്‌ജെബി) നേതാവ്‌ സജിത്‌ പ്രേമദാസയ്‌ക്ക്‌ കഴിഞ്ഞ ദിവസം കത്തയച്ചു. രജപക്‌സെ സഹോദരന്മാരില്ലാത്ത സർക്കാരിനായി പോരാടുമെന്ന് സജിത്‌ പ്രേമദാസ കത്തിന്‌ മറുപടി നൽകി.

യൂറിയ നല്‍ക‍ാന്‍ ഇന്ത്യ
ഇന്ത്യ ശ്രീലങ്കയ്‌ക്ക്‌ 65,000 മെട്രിക്‌ ടൺ യൂറിയ നൽകും. നെൽകൃഷി മുടങ്ങാതിരിക്കാനാണ്‌ സഹായം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top