26 April Friday

അഫ്​ഗാന്റെ കരുതല്‍സമ്പത്ത് ഉടന്‍ വിട്ടുനല്‍കില്ലെന്ന് അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021


വാഷിങ്ടണ്‍
മുന്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ അമേരിക്കയില്‍ നിക്ഷേപിച്ച സമ്പത്ത് വിട്ടുനല്‍കുന്നത് താലിബാന്റെ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചായിരിക്കും എന്ന് അമേരിക്ക.

ആസ്തി വിട്ടുനല്‍കണമെന്ന് കഴിഞ്ഞയാഴ്ച ദോഹയില്‍ ബൈഡന്‍ സര്‍ക്കാരിന്റെ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.  സംഘര്‍ഷങ്ങളിലൂടെ ഭരണം പിടിച്ചെടുത്ത താലിബാന് ഈ ഫണ്ട് വിട്ടുനല്‍കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകില്ലെന്ന് യുഎസ് വിദേശവകുപ്പ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

അഫ്ഗാനിസ്ഥാന്റെ കോടിക്കണക്കിനു ഡോളർ കരുതൽസമ്പാദ്യം മരവിപ്പിക്കാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യം നേരിടുന്ന  മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് സാമ്പത്തികസഹായം നല്‍കുമെന്നും ഇത് താലിബാന്‍ സര്‍ക്കാര്‍വഴി ആകില്ലെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top