ബീജിങ്
തയ്‌വാൻ വൈസ് പ്രസിഡന്റ് വില്യം ലായുടെ അമേരിക്കൻ സന്ദർശനത്തെ അപലപിച്ച് ചൈന. വില്യം ലാ വിഘടനവാദിയും സ്ഥിരംപ്രശ്‌നക്കാരനുമാണെന്നും തങ്ങൾ തയ്‌വാന്റെ പരമാധികാരത്തിനായി ശക്തമായ നടപടിയെടുക്കുമെന്നും ചൈന പ്രതികരിച്ചു. തയ്‌വാൻ വിഘടനവാദികളുടെ അമേരിക്കയിലേക്കുള്ള ഏത് തരത്തിലുള്ള സന്ദർശനത്തെയും എതിർക്കുന്നതായി ചൈനയുടെ വിദേശ മന്ത്രാലയം അറിയിച്ചു. തയ്‌വാന്റെ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന ലായ് ശനിയാഴ്ച വൈകിട്ടാണ് ന്യൂയോർക്കിൽ എത്തിയത്. ദക്ഷിണ ചൈനാ കടലിലെ പ്രശ്‌നം രൂക്ഷമാകുന്നതിനിടെയാണ് സന്ദർശനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..