29 March Friday

ബംഗ്ലാദേശിൽ ബലാത്സംഗത്തിന്‌ വധശിക്ഷ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020


ധാക്ക
ബലാത്സംഗക്കുറ്റത്തിന്‌ പരമാവധി ശിക്ഷയായി വധശിക്ഷയ്‌ക്ക്‌ അംഗീകാരം നൽകി ബംഗ്ലാദേശ്‌ മന്ത്രിസഭ. ഇതുവരെ ജീവപര്യന്തം തടവാണ്‌ പരമാവധി ശിക്ഷയായി നൽകിയിരുന്നത്‌. അടുത്തിടെ രാജ്യത്ത്‌ തുടർച്ചയായ ലൈംഗികാതിക്രമങ്ങൾ ഉണ്ടായത്‌ വ്യാപകമായ പ്രതിഷേധത്തിന്‌ വഴിവച്ചിരുന്നു. ഇതേത്തുടർന്നാണ്‌ പുതിയ തീരുമാനം.

ബലാത്സംഗക്കേസുകളിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനിച്ചതായി മന്ത്രിസഭാ വക്താവ്‌ ഖാൻദാകർ അൻവറുൾ ഇസ്ലാം പറഞ്ഞു. ഇപ്പോൾ പാർലമെന്റ്‌ ചേരാത്തതിനാൽ വധശിക്ഷ അനുവദിച്ചുള്ള ഓർഡിനൻസ്‌ പ്രസിഡന്റ്‌ അബ്ദുൾ ഹമീദ്‌ ചൊവ്വാഴ്ച പുറത്തിറക്കിയേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top