02 May Thursday

ബൈഡനും കുരുക്ക്‌ ; കൂടുതൽ രഹസ്യരേഖകൾ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈസ്‌ പ്രസിഡന്റായിരുന്നപ്പോഴുള്ള അതീവ രഹസ്യ രേഖകൾ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്‌. ബൈഡൻ വൈസ്‌ പ്രസിഡന്റായിരുന്ന സമയത്തെ രഹ്യരേഖകളാണ് വാ​ഷി​ങ്ട​ണി​ലെ പെ​ൻ ബൈ​ഡ​ൻ സെ​ന്റ​റില്‍ നിന്ന് കിട്ടിയത്. രണ്ടാംഘട്ടമായി കൂടുതല്‍ രഹസ്യരേഖകളും ഇപ്രകാരം കണ്ടെത്തി. വീണ്ടും രേഖകൾ കണ്ടെത്തിയതിനെക്കുറിച്ച് വൈറ്റ് ഹൗസ്  പ്രതികരിച്ചിട്ടില്ല.

മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രഹസ്യ ഫയലുകൾ തെറ്റായി കൈകാര്യം ചെയ്‌തെന്ന കുറ്റത്തിന് ക്രിമിനൽ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ബൈഡനും രഹസ്യരേഖകൾ അശ്രദ്ധമായി കൈകാര്യം ചെയ്തന്ന വിവരം പുറത്തുവരുന്നത്‌. ഭരണത്തിൽനിന്ന്‌ മാറുമ്പോൾ ഔദ്യോഗികരഹസ്യരേഖകൾ  അമേരിക്കൻ നാഷണൽ ആർക്കൈവ്‌സിന് കൈമാറണമെന്നാണ് നിയമം.  രഹസ്യരേഖകൾ പുറത്തുവന്നത്‌ റിപ്പബ്ലിക്കൻ പാർടി ആയുധമാക്കും. യുഎസ്‌ ഹൗസിൽ ഭൂരിപക്ഷമുള്ളതിനാൽ റിപ്പബ്ലിക്കൻ പാർടി അന്വേഷണം ആവശ്യപ്പെടുമെന്ന് ഉറപ്പാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top