25 April Thursday

മാധ്യമ ഉടമസ്ഥതാ ബിൽ പാസാക്കി പോളണ്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 13, 2021


വാഴ്‌സോ
യൂറോപ്യന്മാരല്ലാത്തവർക്ക്‌ രാജ്യത്ത്‌ മാധ്യമ ഉടമസ്ഥതാ–- നിയന്ത്രണ അവകാശം നിഷേധിക്കുന്ന ബിൽ പോളിഷ്‌ പാർലമെന്റ്‌ പാസാക്കി. 216ന്‌ എതിരെ 228 വോട്ടിനാണ്‌ ബിൽ പാസാക്കിയത്‌. 10 പേർ പങ്കെടുത്തില്ല. ബിൽ സെനറ്റിലും പാസായാൽ അമേരിക്കൻ സ്ഥാപനമായ ഡിസ്‌നി രാജ്യത്തെ പ്രധാന ചാനൽശൃംഖലയായ ടിവിഎന്നിലെ ഭൂരിപക്ഷ ഓഹരി വിൽക്കേണ്ടി വരും.

സഖ്യകക്ഷിയായിരുന്ന എഗ്രിമെന്റ്‌ പാർടി പിന്തുണ പിൻവലിച്ചതോടെ ഭരണകക്ഷിയായ ലോ ആൻഡ്‌ ജസ്റ്റിസ്‌ പാർടിക്ക്‌ ബിൽ സെനറ്റിൽ പാസാക്കാനാകുമോ എന്നാണ്‌ ഇനി അറിയേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top