25 April Thursday

യുഎസില്‍ 40 വര്‍ഷത്തെ ഏറ്റവും വലിയ പണപ്പെരുപ്പം

വെബ് ഡെസ്‌ക്‌Updated: Sunday Jun 12, 2022


ന്യൂയോര്‍ക്ക്
ഇന്ധനത്തിനും ഭക്ഷണനും ഉള്‍പ്പെടെ വിലകുതിച്ചതോടെ അമേരിക്കയില്‍ 40 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ പണപ്പെരുപ്പം രേഖപ്പെടുത്തി. അവശ്യവസ്തുക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന വിലയാണ് മേയില്‍ ഉണ്ടായത്. ഉപഭോക്തൃവില കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് 8.6 ശതമാനം വര്‍ധന ഉണ്ടായി. ഇന്ധനവില വര്‍ധനയാണ് പണപ്പെരുപ്പത്തിന്റെയും പ്രധാന കാരണം.

ക്രമാതീതമായ പണപ്പെരുപ്പം ​കുടുംബങ്ങള്‍ക്കുമേല്‍ അമിത ഭാരമാണ് ഉണ്ടാക്കുന്നത്. ഇതോടെ മറ്റ് ആവശ്യങ്ങള്‍ ഒഴിവാക്കി ഭക്ഷണം, ഇന്ധനം, വാടക തുടങ്ങിയവയ്ക്ക് അധിക തുക നല്‍കേണ്ട അവസ്ഥയാണ്. പണപ്പെരുപ്പമാണ് അമേരിക്ക നേരിടുന്ന പ്രധാന പ്രശ്നമെന്ന് സര്‍വേകളും സൂചിപ്പിക്കുന്നു. സാമ്പത്തികമേഖല കൈകാര്യം ചെയ്യുന്നതിലെ പ്രസിഡന്റ് ബൈഡന്റെ വീഴ്ചയും ചര്‍ച്ചയാകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top