24 April Wednesday

ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

ജക്കാർത്ത> ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപർവ്വതങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മെറാപി അഗ്നിപർവ്വതം പൊട്ടി​ത്തെറിച്ച് കിലോമീറ്ററോളം ചാരവും പുകയും മൂടി. ശനിയാഴ്‌ച പ്രാദേശിക സമയം ഉച്ചക്ക് 12 മണിയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഇന്തോനേഷ്യയിലെ ജക്കാർത്ത മേഖലയിലാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്.

അഗ്നി പർവ്വതത്തിൽ നിന്നുള്ള ലാവാ പ്രവാഹം ഒന്നര കിലോമീറ്ററോളം ഒഴുകിയെത്തിയെന്നാണ് റിപ്പോർട്ട്. ആളപായമൊന്നുംതന്നെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് രാജ്യത്തിന്റെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. അപകട മേഖലയിൽ നിന്നും ആരെയും ഇതുവരെ ഒഴിപ്പിച്ചിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top