ട്രിപ്പോളി
ലിബിയയിൽ കുടിയേറ്റരെ പാർപ്പിക്കുന്ന തടങ്കൽ കേന്ദ്രത്തിൽ ആറ് അഭയാർഥികളെ കാവൽക്കാർ വെടിവച്ചുകൊന്നതായി യുഎൻ. വെള്ളിയാഴ്‌ച ട്രിപ്പോളിയിലുള്ള മബനി തടങ്കൽ കേന്ദ്രത്തിലാണ് സംഭവം. 511 സ്‌ത്രീകളും 60 കുട്ടികളുമുൾപ്പെടെ 4,187 പുതിയ അഭയാർഥികളെയാണ് അധികൃതർ ഈ മാസം അവിടേക്ക് അയച്ചത്.
സംഭവത്തിൽ ലിബിയൻ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ആക്രമണത്തിന് കൃത്യമായ കാരണം അറിയില്ലെന്നും തിരക്കേറിയ തടങ്കൽ കേന്ദ്രങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളുമാകാം കുഴപ്പത്തിലേക്ക് നയിച്ചതെന്ന് യുഎൻ അഭയാർഥി ഏജൻസിയുടെ പ്രത്യേക ദൂതൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..