29 March Friday

ഘാനയിൽ മാർബർഗ്‌ വൈറസ്‌ ; രണ്ടു പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2022


ജനീവ
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ മാർബർഗ്‌ വൈറസ്‌ ബാധിച്ച്‌ രണ്ടു പേർ മരിച്ചു. തലച്ചോറിൽ രക്തസ്രാവത്തിനിടയാക്കുന്ന ഈ വൈറസ്‌ ബാധിച്ചാൽ 90 ശതമാനം പേരും മരിക്കുമെന്ന്‌ പഠനങ്ങൾ പറയുന്നു.

മാർബർഗ് വൈറസെന്ന് സംശയിക്കുന്ന രണ്ട് കേസുകൾ ഘാനയിൽ റിപ്പോർട്ട് ചെയ്‌ത‌‌തായി ലോകാരോ​ഗ്യ സംഘടന അറിയിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിലെ തന്നെ മറ്റൊരു രാജ്യമായ ഗിനിയിലും കഴിഞ്ഞവർഷം മാർബർഗ് സ്ഥിരീകരിച്ചിരുന്നു. എബോള വൈറസിന്റെ കുടുംബത്തിൽപ്പെട്ട വൈറസാണിതും. 1967ൽ പശ്ചിമ ജർമനിയിലെ മാർബർഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്.

റൗസെട്ടസ്‌ വിഭാഗത്തിൽപ്പെട്ട പഴംതീനി വവ്വാലുകളിൽ നിന്നാണ്‌ വൈറസ്‌ മനുഷ്യരിലേക്ക്‌ പടർന്നതെന്ന്‌ കരുതുന്നു. വൈറസ്‌ ബാധിച്ചവരിൽ നിന്ന്‌ രക്തം, വിസർജ്യം, തുപ്പൽ എന്നിവയിലൂടെ മറ്റുള്ളവരിലേക്ക്‌ പടരാം. ശരീരത്തിലെ മുറിവുകളിലൂടെയും പകരാനിടയുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top