25 April Thursday

ആക്രമണം തുടർന്ന്‌ ഉക്രയ്‌നും റഷ്യയും; ആണവായുധങ്ങൾ ബലാറസില്‍ വിന്യസിക്കുമെന്ന്‌ പുടിൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

കീവ്‌ > തെക്കൻ ഉക്രയ്‌നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള അണക്കെട്ട്‌ തകർന്നതിനെത്തുടർന്നുള്ള രക്ഷാപ്രവർത്തനം തുടരുന്നതിനിടയിലും പരസ്‌പരം ആക്രമിച്ച്‌ ഉക്രയ്‌നും റഷ്യയും. ഉക്രയ്‌ൻ നടത്തിയ ഡ്രോണാക്രമണത്തിൽ റഷ്യയുടെ തെക്കൻനഗരമായ വോറോനെഷിൽ അപ്പാർട്ട്‌മെന്റ്‌ കെട്ടിടത്തിന്റെ ഗ്ലാസുകൾ തകർന്ന്‌ മൂന്നുപേർക്ക്‌ പരിക്കേറ്റതായി ഗവർണർ പറഞ്ഞു. സപൊറിഷ്യയിൽ ഉക്രയ്‌ന്റെ 13 ടാങ്കുകളും ഡൊണക്‌ടിൽ എട്ട് ടാങ്കുകളും തകർത്തതായി റഷ്യൻ വക്താവും അറിയിച്ചു.

അതേസമയം, അണക്കെട്ട്‌ തകരാനുള്ള കാരണം റഷ്യയാണെന്ന പ്രചാരണം നടത്തുകയാണ് പാശ്ചാത്യമാധ്യമങ്ങള്‍. അണക്കെട്ട്‌ തകർന്ന സമയവുമായി ബന്ധപ്പെട്ട്‌ പ്രദേശത്തെ ഭൂകമ്പ സിഗ്‌നലുകൾ പരിശോധിച്ച നോർവീജിയൻ ഏജൻസിയെ ഉദ്ധരിച്ചാണ്‌  റിപ്പോർട്ട്‌.

ജൂലൈയില്‍ ബലാറസിൽ 
ആണവായുധം വിന്യസിക്കും: പുടിൻ
തന്ത്രപ്രധാനമായ ചില ആണവായുധങ്ങൾ അടുത്തമാസം ബലാറസില്‍ വിന്യസിക്കുമെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ളാദിമിർ പുടിൻ. ബലാറസിന്റെ പ്രസിഡന്റ്‌ അലക്‌സാണ്ടർ ലുകാഷെങ്കൊയുമായുള്ള സന്ദർശനത്തിനിടെയാണ്‌ പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്‌. ആണവായുധങ്ങളുടെ നിർമാണം ജൂലൈ എട്ടാകുമ്പോഴേക്ക്‌ പൂർത്തിയാകുമെന്നും പുടിൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top