19 March Tuesday

യുഎസിന്റെ നയതന്ത്ര പിന്മാറ്റം : പ്രത്യാഘാതമുണ്ടാകും: ചൈന

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021


ബീജിങ്‌
ശൈത്യകാല ഒളിമ്പിക്സിൽനിന്ന്‌ നയതന്ത്ര പിന്മാറ്റം പ്രഖ്യാപിച്ച അമേരിക്കൻ നടപടി ഒളിമ്പിക്സിന്റെ അന്തഃസത്ത ചോർത്തുന്നതാണെന്ന്‌ ചൈന. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്നും ചൈനീസ്‌ വിദേശ മന്ത്രാലയ വക്താവ്‌ ഷാവോ ലിജിയൻ വ്യക്തമാക്കി. ഒളിമ്പിക്സിന്‌ യുഎസ്‌ ഒഫിഷ്യലുകളെ അയക്കില്ലെന്ന വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി ജെൻ പിസാകിയുടെ പ്രഖ്യാപനത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിൻജിയാങ്ങിൽ ചൈന മനുഷ്യാവകാശ ലംഘനം നടത്തുന്നെന്ന ആരോപണം ആവർത്തിച്ചാണ്‌ അമേരിക്കൻ തീരുമാനം. എന്നാൽ, ഇത്‌ അമേരിക്ക കെട്ടിച്ചമച്ച  പ്രചാരണമാണെന്ന്‌ ചൈന വ്യക്തമാക്കി. ‘നയതന്ത്ര പിന്മാറ്റത്തിലൂടെ കായികരംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തരുതെന്ന അടിസ്ഥാനതത്വം ലംഘിക്കുകയാണ്‌ അമേരിക്ക. നടപടിയെ ശക്തമായി അപലപിക്കുന്നു’–- ഷാവോ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top