24 April Wednesday

കോവിഡ്‌ കുറയുന്നു ; ലോകാരോ​ഗ്യസംഘടനാ റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Oct 7, 2021



ജനീവ
ലോകത്ത്‌ പുതിയ കോവിഡ്‌ ബാധിതർ കുറയുന്നെന്ന്‌ ലോകാരോഗ്യ സംഘടനാ (ഡബ്ല്യുഎച്ച്‌ഒ). ആഗസ്ത്‌ ആദ്യംമുതൽ രോഗവ്യാപനം കുറഞ്ഞുവരികയാണെന്നും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പ്രതിവാര റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞയാഴ്ച ലോകമാകെ 31 ലക്ഷം പേർക്കാണ്‌ പുതുതായി കോവിഡ്‌ സ്ഥിരീകരിച്ചത്‌–- മുൻ വാരത്തേക്കാൾ ഒമ്പതു ശതമാനം കുറവ്‌. 54,000 പേർ കോവിഡിന്‌ ഇരയായി.  ആഫ്രിക്കയിൽ 43ശതമാനവും ​ഗള്‍ഫിലും തെക്കുകിഴക്ക്‌ ഏഷ്യയിലും 20ശതമാനവും കുറവുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top