16 December Tuesday
ആസിയാൻ ഉച്ചകോടി

മറ്റൊരു ശീതയുദ്ധം ഉണ്ടാകരുത്‌ : ലീ ചിയാങ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023



ജക്കാർത്ത
രാജ്യങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മറ്റൊരു ശീതയുദ്ധത്തിലേക്ക്‌ നീങ്ങാതെ നോക്കണമെന്ന്‌ ചൈനീസ്‌ പ്രധാനമന്ത്രി ലീ ചിയാങ്‌. ജക്കാർത്തയിൽ ആസിയാൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പക്ഷം പിടിക്കുന്നതും ചേരിതിരിഞ്ഞ്‌ ആക്രമിക്കുന്നതും പഴയ ശീതയുദ്ധ മനോഭാവമാണ്‌. തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളുമായി സൗഹൃദം പുലർത്താനാണ്‌ ചൈന ആഗ്രഹിക്കുന്നതെന്നും ലി പറഞ്ഞു.

തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്റെ നാൽപ്പത്തിമൂന്നാം ഉച്ചകോടിയാണ്‌ ബുധനാഴ്ച ജക്കാർത്തയിൽ ആരംഭിച്ചത്‌. അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസ്‌, റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ്‌, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ,  ദക്ഷിണ കൊറിയൻ പ്രസിഡന്റ്‌ യൂൺ സുക്‌ യോൾ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്‌ എന്നിവരും പങ്കെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും  ജക്കാർത്തയിലെത്തി. തെക്കുകിഴക്കേഷ്യയിലും ഇന്തോ പസഫിക്‌ മേഖലയിലും വികസനവും സമാധാനവും ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന്‌ കമല ഹാരിസ്‌ പറഞ്ഞു.

റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവുമായി ഇന്ത്യൻ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത്‌ സംബന്ധിച്ച്‌ ചർച്ച നടത്തിയെന്ന്‌ ജയ്‌ശങ്കർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top