19 April Friday
അനധികൃത 
 കുടിയേറ്റം തടയും

പ്രതിമാസം 30,000 കുടിയേറ്റക്കാരെ 
പ്രവേശിപ്പിക്കുമെന്ന്‌ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 7, 2023


വാഷിങ്ടണ്‍
നാലു രാജ്യങ്ങളില്‍നിന്നായി പ്രതിമാസം 30,000 കുടിയേറ്റക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ.  ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നിവിടങ്ങളിലെ കുടിയേറ്റക്കാര്‍ക്കാണ് അവസരം.അനധികൃത കുടിയേറ്റം തടയുമെന്നും ബൈഡൻ പ്രഖ്യാപിച്ചു.

കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുഎസ് സ്‍പോൺസര്‍ വേണം. നിയമാനുസരണം അപേക്ഷിക്കുന്നവർക്ക്‌ പരിശോധന നടത്തി അനുമതി നൽകും. മെക്‌സിക്കോ വഴി അനധികൃത കുടിയേറ്റത്തിനു  ശ്രമിക്കുന്നവർക്ക്‌ ഈ സൗകര്യം നൽകില്ല.  ദിവസവും ഒമ്പതിനായിരം പേരിലധികമാണ്‌  കിഴക്കൻ അതിർത്തി വഴി അമേരിക്കയിലേക്ക്‌ കടക്കാനായി കാത്തുനിൽക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top