02 July Wednesday

ജിയാങ്‌ സെമിന്‌ വിട

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

ഡൽഹി ചൈനീസ്‌ എംബിസിയിലെ ജിയാങ്‌ സെമിന്റെ ചിത്രത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്ത്യാഭിവാദ്യം അർപ്പിക്കുന്നു. കേന്ദ്രകമ്മിറ്റിയംഗം ആർ അരുൺകുമാർ സമീപം


ബീജിങ്‌
മുൻ ചൈനീസ്‌ പ്രസിഡന്റ്‌ ജിയാങ്‌ സെമിന്‌ രാജ്യം വിട നൽകി. തിങ്കളാഴ്‌ച പടിഞ്ഞാറൻ ബീജിങ്ങിലെ ബാബോഷാൻ റെവല്യൂഷനറി സെമിത്തേരിയിൽ ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം.

ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌ അടക്കമുള്ള നേതാക്കൾ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ചൊവ്വാഴ്‌ച ഗ്രേറ്റ്‌ ഹാൾ ഓഫ്‌ ദി പീപ്പിളിൽ സെമിൻ അനുസ്മരണയോഗം സംഘടിപ്പിക്കും.  പൊതുവിനോദ പരിപാടികൾ ഒരു ദിവസത്തേക്ക്‌ നിർത്തിവയ്ക്കും. മൂന്നു മിനിറ്റ്‌ രാജ്യവ്യാപകമായി മൗനം ആചരിക്കും. 1989 മുതൽ 2002 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി കൂടിയായിരുന്ന ജിയാങ്‌ സെമിൻ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ അന്തരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top