20 April Saturday

ജർമനിയുമായി നയതന്ത്രബന്ധം ആഗ്രഹിക്കുന്നെന്ന്‌ താലിബാൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 6, 2021


ബെർലിൻ
ജർമനിയുമായി ശക്തമായ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ താലിബാൻ ആഗ്രഹിക്കുന്നെന്ന്‌ വക്താവ്‌ സബിഹുള്ള മുജാഹിദ്‌. ജർമൻ മാസിക ‘വെൽറ്റി’ന്‌ നൽകിയ അഭിമുഖത്തിലാണ്‌ ഇത്‌ പറഞ്ഞത്‌.

ജർമനിയിൽനിന്ന്‌ സാമ്പത്തികമായും അല്ലാതെയുമുള്ള സഹായവും ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ സഹകരണവും പ്രതീക്ഷിക്കുന്നു. യുദ്ധത്തിൽ അമേരിക്കയ്ക്കൊപ്പം നിലകൊണ്ട ജർമനിക്ക്‌ തങ്ങൾ മാപ്പുനൽകിയതായും മുജാഹിദ്‌ പറഞ്ഞു. താലിബാനോടുള്ള സമീപനത്തിൽ ജർമനി തീരുമാനമെടുത്തിട്ടില്ല. അതേസമയം, ചൈനീസ്‌ വിദേശ മന്ത്രി വാങ്‌ യി ശനിയാഴ്ച ഇറാൻ വിദേശ മന്ത്രി ഹുസൈൻ അമർ അബ്ദുള്ളയുമായി അഫ്‌ഗാൻ വിഷയം ചർച്ച ചെയ്തു. താലിബാൻ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കുമെന്നും അയൽരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുമെന്നും ഇവർ പ്രതീക്ഷ പങ്കുവച്ചു.

അഫ്‌ഗാൻ വിഷയത്തിൽ അയൽരാജ്യങ്ങളുമായി അഭിപ്രായ സമന്വയം ഉണ്ടാക്കാനുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാഗമായായിരുന്നു ചർച്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top