20 April Saturday

9/11 ഓർമ പുതുക്കാൻ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 6, 2021


വാഷിങ്‌ടൺ
മൂവായിരത്തോളംപേർ കൊല്ലപ്പെട്ട 2001 സെപ്‌തംബർ 11 ഭീകരാക്രമണത്തിന്റെ 20–-ാം വാർഷികത്തിൽ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ മൂന്ന്‌ സ്മൃതിയിടം സന്ദർശിക്കും. ന്യൂയോർക്ക്‌ നഗരത്തിൽ  ഭീകരാക്രമണം നടന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ടഗോപുരം നിന്ന സ്ഥലം, പെന്റഗൺ, അൽ ഖായ്ദ റാഞ്ചിയ യാത്രാവിമാനം തകർന്നുവീണ പെൻസിൽവാനിയയിലെ ഷാങ്ക്‌സ്‌വിൽ എന്നീ പ്രദേശങ്ങളാണ്‌ ബൈഡൻ സന്ദർശിക്കുന്നത്‌.

ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ പരിശോധിച്ച്‌ സാധ്യമായവ ആറുമാസത്തിനുള്ളിൽ പുറത്തുവിടാൻ ബൈഡൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. അതിജീവിച്ചവരും മരിച്ചവരുടെ ബന്ധുക്കളും സൗദി സർക്കാരിനെതിരെ നൽകിയിരിക്കുന്ന കേസിൽ ഇത്‌ നിർണായകമാകും. രേഖകൾ പുറത്തുവിടുന്നത്‌ സംബന്ധിച്ച്‌ തീരുമാനം പറഞ്ഞില്ലെങ്കിൽ ബൈഡനെ ഗ്രൗണ്ട്‌ സീറോയിലെ അനുസ്മരണ ചടങ്ങിൽ പങ്കെടുപ്പിക്കില്ലെന്ന്‌ ചില സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top