24 April Wednesday

മറ്റുവഴികളുണ്ടെന്ന്‌ 
യുഎസിനോട്‌ പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 6, 2021


ഇസ്ലാമാബാദ്‌
അമേരിക്ക അംഗീകരിക്കാനും മാനിക്കാനും തയ്യാറായില്ലെങ്കിലും തങ്ങൾക്ക്‌ മറ്റ്‌ വഴികളുണ്ടെന്ന്‌ പാകിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ മൊയീദ്‌ യൂസഫ്‌. അധികാരമേറ്റ്‌ മാസങ്ങളായിട്ടും അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഫോണിൽ വിളിക്കാത്തതാണ്‌ പാകിസ്ഥാനെ ചൊടിപ്പിച്ചത്‌. ‘പല വിഷയത്തിലും പാകിസ്ഥാൻ നിർണായക ശക്തിയാണെന്ന്‌ അമേരിക്കതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. ബൈഡൻ ഇമ്രാനെ വിളിക്കുമെന്ന്‌ പലതവണ അറിയിച്ചെങ്കിലും പാലിച്ചില്ല. ഫോൺ വിളിയും സുരക്ഷാ ബന്ധവും മറ്റ്‌ രാജ്യങ്ങൾക്കുള്ള അമേരിക്കയുടെ സൗജന്യമാണെങ്കിൽ പാകിസ്ഥാന്‌ മറ്റ്‌ വഴികളുണ്ട്‌’–- ഫിനാൻഷ്യൽ ടൈംസ്‌ ഓഫ്‌ ലണ്ടന്‌ നൽകിയ അഭിമുഖത്തിൽ യൂസഫ്‌ പറഞ്ഞു. എന്നാൽ, മറ്റ്‌ വഴികളെന്തെന്ന്‌ വിശദീകരിച്ചില്ല.

ബൈഡൻ ഇനിയും സംസാരിച്ചിട്ടില്ലാത്ത ലോകനേതാക്കൾ ധാരാളമുണ്ടെന്നും പാകിസ്ഥാന്റെ പ്രാധാന്യം അമേരിക്ക തിരിച്ചറിയുന്നെന്നും വൈറ്റ്‌ ഹൗസ്‌ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top