20 April Saturday

ഇറാൻ ശാസ്ത്രജ്ഞന്‌ 
ക്യൂബയുടെ ആദരം

വെബ് ഡെസ്‌ക്‌Updated: Friday Aug 6, 2021


ഹവാന
ഇറാൻ ആരോഗ്യ ഗവേഷണകേന്ദ്രം പാസ്‌റ്റർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ അലിറീസ ബിഗ്‌ലാരിക്ക്‌ കാർലോസ്‌ ജെ ഫിൻലേ പുരസ്കാരം നൽകി ക്യൂബ. ജൈവസാങ്കേതികവിദ്യാ മേഖലയ്ക്കും ഇരു രാജ്യത്തെയും ശാസ്ത്ര പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾക്കാണ്‌ ആദരം. ഇറാനും ക്യൂബയ്ക്കുമിടയിലെ വാക്സിൻ സാങ്കേതികവിദ്യാ കൈമാറ്റം മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം വലിയ പങ്ക്‌ വഹിച്ചതായി പുരസ്കാരം പ്രഖ്യാപിച്ചുള്ള പ്രസിഡന്റിന്റെ ഉത്തരവിൽ പറയുന്നു. ക്യൂബയിലെ ശാസ്ത്രരംഗത്ത്‌ പുരോഗതിയുണ്ടാക്കാൻ സഹായിച്ച വ്യക്തികൾക്കോ സംഘടനകൾക്കോ പഠനങ്ങൾക്കോ ആണ്‌ കാർലോസ്‌ ജെ ഫിൻലേ പുരസ്കാരം നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top