02 July Wednesday

യു ട്യൂബ് താരത്തെ പിതാവ് കൊലപ്പെടുത്തി ; ഇറാഖില്‍ വന്‍ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023


ബാ​ഗ്‌ദാദ്
യു ട്യൂബ് താരമായ ഇരുപത്തിരണ്ടുകാരിയെ ദുരഭിമാനത്തിന്റെ പേരില്‍ പിതാവ് കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് ഇറാഖില്‍ വനിതാവകാശപ്രക്ഷോഭം ശക്തമായി. വർഷങ്ങളായി കുടുംബത്തിൽനിന്ന് അകന്ന് തുർക്കിയിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്ന തിബ അലി (22)യാണ് കൊല്ലപ്പെട്ടത്.

ഉമ്മയുടെ  നിര്‍ബന്ധപ്രകാരം കുടുംബപ്രശ്നങ്ങള്‍ സമാധാനപരമായി ഒത്തുതീര്‍പ്പാക്കാനായി തെക്കന്‍ ഇറാഖി പ്രവിശ്യയിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് പിതാവ് അടക്കമുള്ളവര്‍ ചേര്‍ന്ന് കൊല നടത്തിയത്. ഇയാള്‍ പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചു. കുടുംബത്തില്‍നിന്ന് ഭീഷണിയുള്ളതായി തിബ അലി സമൂഹമാധ്യമങ്ങളില്‍ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

ദുരഭിമാനക്കൊലയ്ക്കെതിരെ പ്രതിഷേധവമായി നൂറുകണക്കിന് സ്ത്രീകള്‍ ഇറാഖി ന​ഗരങ്ങളില്‍ പ്രകടനം നടത്തി. ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും സംഭവത്തില്‍ ശക്തമായി പ്രതിഷേധവുമായി രം​ഗത്തുവന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top