25 April Thursday

യുഎസിന്റെ ക്യൂബൻ നിരോധനം അവസാനിപ്പിക്കണം: യുഎന്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 5, 2022


ന്യൂയോർക്ക്‌
ക്യൂബയ്ക്കുമേൽ അമേരിക്ക 60 വർഷമായി തുടരുന്ന നിരോധനം (എംബാർഗോ) അവസാനിപ്പിക്കണമെന്ന്‌ പ്രമേയം പാസാക്കി യുഎൻ പൊതുസഭ. മുപ്പതാം വർഷമാണ്‌ തുടർച്ചയായി പൊതുസഭ ഈയാവശ്യം ഉന്നയിച്ച്‌ പ്രമേയം പാസാക്കുന്നത്‌. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ ഇന്ത്യയടക്കം 185 രാജ്യം നിരോധനം അവസാനിപ്പിക്കണമെന്ന ആവശ്യത്തെ  അനുകൂലിച്ചു. എതിര്‍ത്തത് അമേരിക്കയും ഇസ്രയേലും മാത്രം. ബ്രസീലും ഉക്രയ്‌നും വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു.

ആദ്യമായി 1962ലാണ്‌ അമേരിക്ക ക്യൂബയ്ക്കുമേൽ നിരോധനം ഏർപ്പെടുത്തിയത്‌. അമേരിക്കന്‍ ബന്ധമുള്ള കമ്പനികളും വ്യക്തികളും ക്യൂബയുമായി വ്യാപാരബന്ധം പാടില്ലെന്നാണ് തിട്ടൂരം.

ഡോണൾഡ്‌ ട്രംപിന്റെ ഭരണകാലത്ത്‌ വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കി. 243 ഉപരോധം കൂടുതലായി ഏർപ്പെടുത്തുകയും ചെയ്തു. ഹവാനയിൽനിന്നൊഴികെ ഇരു രാജ്യത്തിനുമിടയിൽ വ്യോമഗതാഗതം നിരോധിച്ചതും അമേരിക്കയിൽ താമസമാക്കിയ ക്യൂബക്കാർക്ക്‌ നാട്ടിലേക്ക്‌ പണമയക്കാൻ പരിധിയേർപ്പെടുത്തിയതും ഇതിൽപ്പെടും.  പൊതുസഭ 1992ലാണ്‌ ആദ്യമായി നിരോധനം പിൻവലിക്കാൻ ആവശ്യപ്പെട്ട്‌ പ്രമേയം പാസാക്കിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top