25 April Thursday

​ഗര്‍ഭസ്ഥ ശിശുവിന് 
മസ്തിഷ്-ക ശസ്ത്രക്രിയ

വെബ് ഡെസ്‌ക്‌Updated: Saturday May 6, 2023


വാഷിങ്ടണ്‍
ലോകത്താദ്യമായി ​അമേരിക്കയില്‍ ഗര്‍ഭസ്ഥ ശിശുവിന് മസ്തിഷ്-ക ശസ്ത്രക്രിയ നടത്തി. തലച്ചോറിലെ രക്തക്കുഴലുകളുടെ തകരാറ് (വീനസ് ഓഫ് ​ഗാലന്‍ മാല്‍ഫോര്‍മേഷന്‍) പരിഹരിക്കാനായിരുന്നു ശസ്ത്രക്രിയ. 

കുഞ്ഞിന്റെ തലച്ചോറില്‍നിന്ന് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന രക്തക്കുഴല്‍ ശരിയായി വികസിക്കാത്തതായിരുന്നു രോ​ഗ കാരണം. അള്‍ട്രാ സൗണ്ട് പരിശോധനയിലാണ് തകരാറ് കണ്ടെത്തിയത്. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ​ഗുരുതര രോ​ഗങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് 34 ആഴ്ചയായപ്പോള്‍ ​ഗര്‍ഭപാത്രത്തിനുള്ളില്‍ തന്നെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top