20 April Saturday

ന്യൂയോര്‍ക്കില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


ന്യൂയോര്‍ക്ക്
അമേ​രിക്കയിലെ ന്യൂയോര്‍ക്കില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം ഉണ്ടായതായി സംശയിക്കുന്നതായി ​ഗവര്‍ണര്‍ കാത്തി ഹോച്ചുളും മേയർ ബിൽ ഡി ബ്ലാസിയോയും പറഞ്ഞു. വെള്ളിയാഴ്ച സംസ്ഥാനത്ത് അഞ്ച് പേരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മാത്രമാണ്  ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചത്. മാൻഹട്ടനിൽ  കൺവൻഷനിൽ പങ്കെടുത്തയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനു പിന്നാലെ യോ​ഗത്തില്‍ പങ്കെടുത്ത മുഴുവന്‍പേരും പരിശോധനയ്ക്ക് വിധേയരാകാൻ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. അമേരിക്കയില്‍ ഇതുവരെ പത്ത് പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കഴിയുന്നതും വീടിനുള്ളിലും മാസ്ക് ധരിക്കാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.   ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യൂറോപ്പില്‍ സ്ഥിരീകരിക്കുന്ന പകുതിയിലധികം കോവിഡും പുതിയ വകഭേദത്തില്‍പ്പെട്ടതായിരിക്കുമെന്ന്‌ യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നല്‍കി. ഓസ്ട്രേലിയയില്‍ വെള്ളിയാഴ്ച മൂന്ന് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സിംഗപ്പുരിലും  മലേഷ്യയിലും ശ്രീലങ്കയിലും ആദ്യ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top