19 April Friday

ട്രംപിന്റെ ശ്രമം അരക്ഷിതാവസ്ഥ നീട്ടാൻ: ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 4, 2020


വിൽമിങ്‌ടൺ  
അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെതിരെ രൂക്ഷ വിമർശവുമായി ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥാനാർഥി ജോ ബൈഡൻ. സ്‌കൂളുകൾ തുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നില്ലെന്നും അമേരിക്കയിലുടനീളം നടക്കുന്ന പ്രതിഷേധങ്ങൾക്കുനേരെ മുഖം തിരിക്കുകയാണ്‌ ട്രംപെന്നും ബൈഡൻ ആരോപിച്ചു.

സമരക്കാരെ അധിക്ഷേപിക്കുകയും അരക്ഷിതാവസ്ഥ നീട്ടിക്കൊണ്ടുപോകാനുമാണ്‌ ട്രംപ്‌ ശ്രമിക്കുന്നത്‌. കോവിഡ്‌ മരണവും ദേശീയ സാമ്പത്തിക സ്ഥിതിയും തൊഴിലില്ലായ്മയും വർധിച്ചു. കുഞ്ഞുങ്ങളെ സ്‌കൂളുകളിലെത്തിക്കാനാണ്‌ ശ്രമിക്കേണ്ടത്‌. അല്ലാതെ ഭയവും ഭിന്നിപ്പും വർധിപ്പിക്കാനല്ല. സ്‌കൂളുകൾ തുറക്കാനായി നിലവിലെ ഫെഡറൽ ദുരന്തനിവാരണ നിയമങ്ങളിലൂടെ ഫണ്ട്‌  അനുവദിക്കാൻ സമ്മർദ്ധം ചെലുത്തുമെന്നും ബൈഡൻ പറഞ്ഞു. അതേസമയം, നോർത്ത്‌ കരോലിനയിലെ പ്രചാരണറാലിയിൽ വീണ്ടും ട്രംപ്‌ വിദ്വേഷ പ്രസംഗം നടത്തി. അക്രമികളാണ്‌ സമരം ചെയ്യുന്നതെന്നും ഇവരെ അടിച്ചമർത്താൻ ശക്തി ഉപയോഗിക്കണമെന്നും‌ അദ്ദേഹം‌ പറഞ്ഞു‌. പ്രാദേശിക നേതാക്കൾ ഫെഡറൽ സർക്കാരിന്റെ സഹായം ചോദിച്ചാൽ കേവലം ഒരു മണിക്കൂറിൽ സമരം അടിച്ചമർത്താം. തെരുവിൽ ആക്രമണം അഴിച്ചുവിട്ടതിന്റെ പുറകിൽ പ്രവർത്തിച്ചത്‌ ബൈഡൻ ആണെന്നും ട്രംപ്‌ ആരോപിച്ചു.

കുറ്റക്കാരായ പൊലീസുകാരെ അറസ്റ്റ്‌ ചെയ്യണം
ജേക്കബ്‌ ബ്ലേക്കിനെ വെടിവച്ച്‌ ഗുരുതരമായി പരുക്കേൽപ്പിച്ച പൊലീസ്‌ ഉദ്യോഗസ്ഥനെയും ബ്രിയോണ ടെയ്‌ലറിന്റെ കൊലപാതകികളെയും അറസ്റ്റ്‌ ചെയ്യണമെന്ന്‌ ജോ ബൈഡൻ ആവശ്യപ്പെട്ടു. അതേസമയം, പൗരാവകാശ സമരങ്ങളുടെ മറവിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരെ നടപടി വേണമെന്നും ബൈഡൻ പറഞ്ഞു. ജേക്കബ്‌ ബ്ലേക്കിന്റെ സംഭവത്തെതുടർന്ന്‌ കിനോഷയിൽ ഏർപ്പെടുത്തിയ നിശാനിയമം പിൻവലിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top