25 April Thursday

ലൈസിചാന്‍സ്ക് പിടിച്ചെന്ന്‌ റഷ്യ ; ബെല്‍​ഗരോദില്‍ മിസൈലാക്രമണത്തില്‍ 3 മരണം

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022


കീവ്
കിഴക്കന്‍ ഉക്രയ്നിലെ സുപ്രധാന ന​ഗരമായ ലൈസിചാന്‍സ്ക് പിടിച്ചെന്ന്‌ റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. സംഘര്‍ഷം രൂക്ഷമായി തുടരുന്ന ലുഹാന്‍സ്ക് മേഖലയിലെ പ്രധാനപ്പെട്ട സ്ഥലമാണിത്. ലൈസിചാന്‍സ്കിന് സമീപമുള്ള ​ഗ്രാമങ്ങളെല്ലാം കീഴടക്കിയെന്നും പ്രദേശം വളയപ്പെട്ടെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു. ഉക്രയ്ന്‍ സൈന്യത്തിന്റെ പ്രതിരോധം ന​ഗരത്തിനുള്ളിലേക്ക് മാത്രമായി ചുരുക്കി. ലൈസിചാന്‍സ്കിനെ സംരക്ഷിക്കാൻ ആഴ്ചകളോളം ഉക്രയ്ന്‍ സൈന്യം പ്രതിരോധം തീർത്തിരുന്നു. റഷ്യ അവരുടെ മുഴുവന്‍ ശക്തിയും ലൈസിചാന്‍സ്കിനുമേല്‍ പ്രയോ​ഗിച്ചെന്ന് ലുഹാന്‍സ്ക് ​ഗവര്‍ണര്‍ സെര്‍ഹി ​ഹൈദായി പറഞ്ഞു.
 

ബെല്‍​ഗരോദില്‍ മിസൈലാക്രമണത്തില്‍ 3 മരണം
റഷ്യന്‍ അതിര്‍ത്തി ന​ഗരമായ ബെല്‍​​ഗരോദിലുണ്ടായ മിസൈലാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ന​ഗരത്തിലെ പന്ത്രണ്ടോളം പാര്‍പ്പിടസമുച്ചയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും വ്യോമ പ്രതിരോധം ശക്തമാക്കിയെന്നും മേഖലാ ​ഗവര്‍ണര്‍ അറിയിച്ചു. ഞായറാഴ്ചത്തെ ഉക്രയ്ന്‍ ആക്രമണം റഷ്യയിലെ ജനങ്ങളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ക്രംലിന്‍ ആരോപിച്ചു. ഉക്രയ്ന്റെ മൂന്നു ബാലിസ്റ്റിക് മിസൈലും വ്യോമപ്രതിരോധ സേന തകര്‍ത്തെങ്കിലും കുറച്ചുഭാ​ഗം കെട്ടിടങ്ങള്‍ക്കുമേല്‍ വീണതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചതെന്ന് റഷ്യന്‍ പ്രതിരോധ വക്താവ് ഇ​ഗോള്‍ കൊണ്‍ഷെങ്കോവ് പറഞ്ഞു. ഉക്രയ്ന്‍ ആരോപണം നിഷേധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top