17 December Wednesday

വീണ്ടും ഓയില്‍ ടാങ്കര്‍ 
പിടിച്ചെടുത്ത് ഇറാന്‍

വെബ് ഡെസ്‌ക്‌Updated: Thursday May 4, 2023


ദുബായ്
ഹോര്‍മുസില്‍ പനാമ പതാകയേന്തിയ ഓയില്‍ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തതായി യുഎസ് നേവി അറിയിച്ചു. ആറുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇറാന്‍ ടാങ്കര്‍ പിടിച്ചെടുക്കുന്നത്.

ദുബായില്‍നിന്ന് ഫുജൈറയിലേക്ക് പോകുകയായിരുന്ന ടാങ്കറിനെ ഐആര്‍ജിസിഎന്‍ (ഇസ്ലാമിക് റവല്യൂഷണറി ​ഗാര്‍ഡ് കോര്‍പ്-സ് നേവി) തടഞ്ഞുവെച്ച് തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ നേവി പുറത്ത് വിട്ടിട്ടുണ്ട്.  ചെവ്റോണിലേക്ക് ക്രൂഡ് ഓയില്‍ കടത്തുകയായിരുന്ന ടാങ്കര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഇറാന്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ മലയാളികളും ഉണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top