19 April Friday

റഷ്യന്‍ എണ്ണ ഇറക്കുമതി 
നിരോധിക്കണമെന്ന്‌ ഇയു

വെബ് ഡെസ്‌ക്‌Updated: Wednesday May 4, 2022


ബ്രസൽസ്‌
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കണമെന്ന്‌ അംഗരാജ്യങ്ങളോട്‌ ആവശ്യപ്പെട്ട്‌ യൂറോപ്യൻ യൂണിയൻ. റഷ്യയുടെ ഏറ്റവും വലിയ ബാങ്കായ സ്ബെർബാങ്കിനെയും മറ്റ്‌ രണ്ട്‌ ബാങ്കുകളെയും അന്താരാഷ്ട്ര ബാങ്കിങ്‌ സംവിധാനമായ സ്വിഫ്‌റ്റിൽനിന്ന്‌ പുറത്താക്കണമെന്നും യൂറോപ്യൻ കമീഷൻ പ്രസിഡന്റ്‌ ഊർസുല വോൺ ഡെർ ലെയ്‌ൻ ആവശ്യപ്പെട്ടു. ഉക്രയ്‌ൻ യുദ്ധപശ്ചാത്തലത്തിൽ റഷ്യക്കുമേൽ ആറാം ഗഡു ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു അവർ. റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി ആറുമാസംകൊണ്ടും സംസ്കരിച്ച എണ്ണയുടേത്‌ ഒരു വർഷത്തിനുള്ളിലും ഘട്ടംഘട്ടമായി നിർത്താനാണ്‌ ആഹ്വാനം. അംഗങ്ങളായ 27 രാജ്യങ്ങൾക്ക്‌ എണ്ണയുടെ ആവശ്യം നിറവേറ്റാൻ ബദൽ മാർഗങ്ങൾ ഉറപ്പാക്കാനാണ്‌ സാവകാശം. അതേസമയം, റഷ്യയിലേക്കുള്ള സേവന കയറ്റുമതി നിരോധിച്ചതായി യുകെ പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top