27 April Saturday

‘മ്യു’ വകഭേദത്തെ *നിരീക്ഷിക്കുന്നെന്ന് ഡബ്ല്യുഎച്ച്ഒ

വെബ് ഡെസ്‌ക്‌Updated: Friday Sep 3, 2021


ജനീവ
കോവിഡിന്റെ പുതിയ  ‘മ്യു’ (ബി.1.621) വകഭേദത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നിലവിലെ വാക്സിനുകളെ ചെറുക്കാൻ അതിന്‌ ശേഷിയുണ്ടെന്നും ലോകാരോഗ്യ സംഘടന.  കൂടുതൽ പരിശോധനകൾക്കുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

കൊളംബിയയിൽ  ജനുവരിയിലാണ് ‘മ്യു’ വകഭേദം കണ്ടെത്തിയത്. പിന്നാലെ ബ്രിട്ടൻ, അമേരിക്ക, ഹോങ്‌കോങ് എന്നിവിടങ്ങളിലും കണ്ടെത്തി. മ്യു വകഭേദത്തിന്റെ വ്യാപനത്തോത് ആഗോളതലത്തിൽ 0.1 ശതമാനത്തിൽ താഴെയാണെങ്കിലും കൊളംബിയയിൽ ഇത് 39 ശതമാനമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. വൈറസുകൾക്ക്​ വകഭേദം സംഭവിക്കുന്നതിലൂടെ വാക്​സിന്റെ ഫലപ്രാപ്​തി സംബന്ധിച്ച ആശങ്കയ്‌ക്ക്​ ഇടയാക്കുമെന്നും കൂടുതൽ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ‘സി. 1.2’നെപ്പറ്റി ആശങ്ക വേണ്ടെന്ന്‌ ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇത്‌ വ്യാപകമായി പടരുന്നതായി കണ്ടെത്തിയിട്ടില്ലെന്നും ഡബ്ല്യുഎച്ച്‌ഒ വക്താവ്‌ മാർഗരറ്റ്‌ ഹാരിസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top