17 December Wednesday

മെക്‌സികോയിൽ 
മനുഷ്യശരീരമടങ്ങിയ 45 ബാഗ്‌ കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


മെക്‌സികോ സിറ്റി
മെക്‌സികോയിലെ റാവൈനിൽനിന്ന്‌ മനുഷ്യശരീരഭാഗങ്ങൾ അടങ്ങിയ 45 ബാഗ്‌ കണ്ടെടുത്തു. ജാലിസ്കോ സംസ്ഥാനത്തെ റാവൈനിൽ കഴിഞ്ഞ ആഴ്‌ച കാണാതായ ഏഴുപേർക്കു വേണ്ടിയുള്ള പരിശോധനയിലാണ്‌ ബാഗുകൾ കണ്ടെത്തിയത്‌. സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ശരീരഭാഗങ്ങളുണ്ടെന്ന്‌ പ്രോസിക്യൂട്ടറുടെ ഓഫീസ്‌ പറഞ്ഞു.

ഒരേസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രണ്ട് യുവതികളെയും അഞ്ച് പുരുഷന്മാരെയും മെയ് 20മുതലാണ്‌ കാണാതായത്‌. ശരീരഭാഗങ്ങൾ കണ്ടെത്തിയ പ്രദേശത്താണ്‌ സ്ഥാപനം പ്രവർത്തിച്ചിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top