28 March Thursday

കോവിഡ്‌ നിയന്ത്രണങ്ങളിൽ 
ഇളവ്‌ വരുത്തി ചൈന

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022


ബീജിങ്‌
കോവിഡ്‌ നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത്‌ ഇളവുകൾ പ്രഖ്യാപിച്ച്‌ ചൈന. ഗുവാങ്‌സു ഉൾപ്പെടെയുള്ള വ്യാപാരകേന്ദ്രങ്ങളിലും ബീജിങ്‌ പോലുള്ള നഗരങ്ങളിലും അടച്ചിടലിന്‌ ഇളവുകൾ നൽകി. കോവിഡ്‌ ബാധിതരുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നവർക്ക്‌ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയാനും അനുമതി നൽകി. മുമ്പ്‌ സർക്കാർ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിലായിരുന്നു നിർബന്ധിത സമ്പർക്കവിലക്ക്‌.

കോവിഡ്‌ പ്രതിരോധത്തിൽ രാജ്യം പുതിയ ഘട്ടത്തിലേക്ക്‌ നീങ്ങുകയാണെന്നും ഹ്രസ്വകാല പ്രതിരോധമാർഗങ്ങളാകും കൂടുതൽ സ്വീകരിക്കുകയെന്നും ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പൂർണ അടച്ചിടൽ ഉൾപ്പെടെയുള്ളവ നടപ്പാക്കുന്ന സീറോ കോവിഡ്‌ നയം ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും റിപ്പോർട്ടുണ്ട്‌. മുൻ പ്രസിഡന്റ്‌ ജിയാങ്‌ സെമിന്റെ അടുത്തയാഴ്ച നടക്കാനിരിക്കുന്ന സംസ്കാരച്ചടങ്ങുകൾകൂടി പരിഗണിച്ചാണ്‌ ഇളവുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top